കൊയിലാണ്ടി (കോഴിക്കോട് ) : ( www.truevisionnews.com ) കൊയിലാണ്ടി നെല്ലാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി മുത്താമ്പി പാലത്തിൽ നിന്നും ചാടിയ ആളുടെതാണ് മൃതദേഹം എന്ന് സംശയം.

ഇന്നലെ ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത ഒരു കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയെന്ന് സംശയം പറഞ്ഞത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു.
പ്രദേശവാസികളും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നതിനിടയിലാണ് നെല്ല്യാടി ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
#Bodyfound #near #Nelliyadibridge #Kozhikode #suspected #person #who #jumped #muthambibridge
